കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ കായികതാരവും രാജ്യസഭാംഗവുമായ പി.ടി ഉഷയുടേയും വി.ശ്രീനിവാസന്റേയും ഏക മകന്‍ ഡോ.വിഘ്നേഷ് ഉജ്ജ്വല്‍ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയില്‍ അശോക് കുമാറിന്റെയും ഷിനിയുടെയും മകള്‍ കൃഷ്ണ ആണ് വധു.
കൊച്ചിയിൽ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. ഒട്ടേറെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.ബോക്‌സിങ് ഇതിഹാസ താരം മേരി കോം, നടന്‍ ശ്രീനിവാസന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവര്‍ വിവാഹത്തിനെത്തി.
സ്പോര്‍ട്സ് മെഡിസിന്‍ പഠിച്ച ഡോ. വിഘ്നേഷ് ഉജ്ജ്വല്‍ പി.ടി. ഉഷ സ്ഥാപിച്ച സ്കൂള്‍ ഓഫ് അത് ലറ്റിക്സില്‍ ഡോക്ടറാണ്.ചടങ്ങിൽ മേരി കോം മലയാള തനിമ നിറഞ്ഞ വേഷത്തിൽ അണിഞ്ഞൊരുങ്ങി വേദിയില്‍ എത്തിയത് കൗതുകകരമായി.