

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുതൽ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രശസ്‌ത നിർമ്മാതാവും ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മുൻ ജനറൽ സെക്രട്ടറിയുമായ സജി നന്ത്യാട്ട് റിലീസ് ചെയ്തു. പ്രസ്തുത ചടങ്ങിൽ സിനിമാതാരം ധന്യ മേരി വർഗീസ് പ്രധാന അതിഥി ആയിരുന്നു. കൂടാതെ സിനിമ -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷൻ കരുണാലയം പോലുള്ള ഒരു അഗതിമന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നത്. സമൂഹത്തിൽ പല കാരണങ്ങൾ കൊണ്ടും ഒറ്റപ്പെട്ടുപോകുന്ന വയോധികന്മാരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനമാണ് കരുണാലയം. ഉദ്ഘാടന ചടങ്ങിന് ശേഷം ചരിത്രത്തിലാദ്യമായി വൃദ്ധരായ അവിടുത്തെ അന്ധേവാസികളായ അച്ഛനമ്മമാരുടെ ഫാഷൻഷോയും മറ്റു കലാപരിപാടികളും അരങ്ങേറി.
നടൻ സുനിൽ സുഗത, സോഷ്യൽ മീഡിയ താരങ്ങളായ ലിറ്റിൽ കപ്പിൾസ്, ഗായകനായ ജ്യോതിഷ് ബാബു, ജയദേവൻ കലവൂർ, ട്വിങ്കിൾ സൂര്യ, ഗിന്നസ് ലോക റെക്കോർഡ് ജേതാവ് ബിന്ദുജ പി ബി, Indian Taste Foods director-മാരായ ജാക്സൺ & ജെയ്സൺ, കരുണാലയത്തിന്റെ ചെയർമാൻ അബ്‌ദുൾ അസീസ്, കരുണാലയം ട്രസ്റ്റി റംല ബീവി എന്നിവരും പ്രധാന അതിഥികൾ ആയിരുന്നു.
'കരുതൽ' എന്ന മലയാളം ചിത്രത്തിൽ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമയുടെ പ്രമേയം. ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു “കരുതൽ” തന്നെ ആയിരിക്കും ഈ സിനിമ. മൂന്ന് രാജ്യങ്ങളിൽ (India, Usa & Ireland ) ആണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ 4 ഗാനങ്ങൾ പാടിയിരിക്കുന്നത്. BGM – അനിറ്റ് പി ജോയി, DI – മുഹമ്മദ് റിയാസ്, Song Programming – റോഷൻ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ, അസോസിയേറ്റ് ഡയറക്ടർ – സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ – വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ – റോബിൻ സ്റ്റീഫൻ, കോ- പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ് , ചീഫ് കോർഡിനേറ്റർ – ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് -അനൂപ് ജേക്കബ്, കോസ്റ്റ്യൂമർ- അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ് & സൗണ്ട് ഡിസൈനിങ് – രശാന്ത് ലാൽ മീഡിയ, ഡബ്ബിങ് – ലാൽ മീഡിയ കൊച്ചി , ടൈറ്റിൽ- സൂരജ് സുരൻ, പബ്ലിസിറ്റി ഡിസൈൻ ആർക്രിയേറ്റീവ്സ്, പി ആർ ഓ -എ എസ് ദിനേശ്, ഡിജിറ്റൽ പി ആർ ഓ- മനു ശിവൻ.