ബെംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവും എ.വി.ആർ എൻ്റർടെയ്ൻമെൻ്റ് ഉടമയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡി ബെംഗളൂരുവിൽ അറസ്റ്റിൽ. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി.(Prominent film producer arrested in Bengaluru for allegedly harassing actress)
ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും, മോർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
നിർമാതാവിൻ്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തൽ തുടർന്നു. അതേസമയം, നടിയുടെ ആരോപണങ്ങൾ നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നുമാണ് അരവിന്ദ് തിരിച്ച് ആരോപിക്കുന്നത്. നിയമനടപടികൾ പുരോഗമിക്കുകയാണ്.