Entertainment
‘പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല’; ആഷിഖ് അബു
മലയാള സിനിമ മേഖലയിൽ "പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍" എന്ന സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ആഷിഖ് അബു. വാര്‍ത്തയായത് ആശയരൂപീകരണത്തിന് കൈമാറിയ കത്ത് ആണെന്നും ആഷിഖ് അബു വ്യക്തമാക്കി.
പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് പുറത്തുവന്നത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നതുകൊണ്ട് പല കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും ആഷിഖ് അബു വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.