സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ |film producers

പുതിയ ഭരണ സമിതിയുടേതാണ് തീരുമാനം.
film producers
Published on

കൊച്ചി : സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്ത് വിടില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പുതിയ ഭരണ സമിതിയുടേതാണ് തീരുമാനം. നേരത്തെയുണ്ടായ സാഹചര്യം നിലവിലില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് പുതിയ ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചെന്നും പ്രശ്‌നം കൂട്ടായി പരിഹരിക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

ജനറല്‍ ബോഡിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോനും പറഞ്ഞു. എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് ശേഷം എല്ലാ അംഗങ്ങള്‍ക്കുമായുള്ള ഓണകിറ്റ് വിതരണം നടന്നു. അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്വേതാ മേനോനെ പ്രോഡ്യുസെഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com