'എല്ലാം അറിയുന്നവന്‍' മമ്മൂട്ടിയുടെ പുതിയചിത്രം പുറത്തുവിട്ട് നിര്‍മാതാവ് ജോര്‍ജ്ജ് | Mammootty

‘എല്ലാം അറിയുന്നവൻ’ എന്നാണ് ചിത്രത്തിനൊപ്പം ജോർജ് കുറിച്ചിരിക്കുന്നത്. ഒരു കിരീടചിഹ്നവും ഒപ്പം ചേർത്തിട്ടുണ്ട്.
Mammootty
Published on

ഒരിടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. നിര്‍മാതാവ് ജോര്‍ജാണ് ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 'എല്ലാം അറിയുന്നവന്‍' എന്നാണ് ചിത്രത്തിന് ജോര്‍ജ് നല്‍കിയ ക്യാപ്ഷന്‍. ഫുട്ബോള്‍ താരം സി.കെ.വിനീത്, നടി മാളവിക മേനോന്‍, രജിഷ മേനോൻ തുടങ്ങിയവര്‍ ചിത്രത്തിന് കമന്‍റുമായെത്തി.

അടുത്തിടെ ചികിത്സയുടെ ഭാ​ഗമായി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി വിശ്രമത്തിലായിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നില്ല. അതിനിടെയാണ് ആരാധകർക്ക് സർപ്രൈസ് ആയി മമ്മൂട്ടിയുടെ പുതിയ ചിത്രമെത്തിയത്.

‘എല്ലാം അറിയുന്നവൻ’ എന്നാണ് ചിത്രത്തിനൊപ്പം ജോർജ് കുറിച്ചിരിക്കുന്നത്. ഒരു കിരീടചിഹ്നവും ഒപ്പം ചേർത്തിട്ടുണ്ട്.

കളംങ്കാവല്‍, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ടുകള്‍. ജിതിന്‍.കെ ജോസ് സംവിധാനം ചെയ്​ത കളങ്കാവലില്‍ മമ്മൂട്ടി വില്ലനായാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിനായകനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്‍റെ സംവിധാനത്തിലൊരുങ്ങുന്നത്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com