കൊച്ചി : ഗൂഡാലോചന നടക്കുന്നുവെന്ന് കാട്ടി റാപ്പർ വേടൻ്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം.(Probe into Rapper Vedan's family’s complaint)
പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം നടത്താൻ തൃക്കാക്കര എ സി പിക്ക് കമ്മീഷണർ നിർദേശം നൽകി.
തുടർച്ചയായ പരാതികൾ താരത്തെ നിശ്ശബ്ദനാക്കാനാണ് എന്നാണ് കുടുംബത്തിൻ്റെ ആരോപണം.