

സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്ന മോഹൻലാലിന്‍റെ മകൾ വിസ്മയക്ക് ആശംസയുമായി സംവിധായകൻ പ്രിയദര്‍ശൻ. "കല്യാണി പ്രിയദര്‍ശന് 'ലോക' ലഭിച്ചതുപോലെ വിസ്മയക്ക് 'തുടക്കം' മനോഹരമായൊരു തുടക്കമാകട്ടെ!" എന്ന് പ്രിയദര്‍ശൻ ആശംസിച്ചു.
പ്രിയദർശൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
"ഈ രണ്ട് കുട്ടികളെയും എന്‍റെ കൈകളിൽ കൊണ്ടുനടന്നതാണ് ഞാൻ. ഒരു കയ്യിൽ കല്യാണിയും മറുകയ്യിൽ മായയും...അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, ഇവർ രണ്ട് പേരും സിനിമയിലേക്ക് ചുവടുവയ്ക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ‘ലോക’ ലഭിച്ചതുപോലെ, ‘മായയുടെ ‘തുടക്കം’ മനോഹരമായ ഒരു തുടക്കമാകട്ടെ. മായയെ ദൈവം അനുഗ്രഹിക്കട്ടെ.’’
അതേസമയം, വിസ്മയ മോഹൻലാൽ അഭിനയിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു.