
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രിയ വാരിയർ. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു. അഭിനയത്തിനൊപ്പം മോഡലിങ്ങും കൂടെ കൊണ്ടു പോകുന്ന പ്രിയയുടെ ചിത്രങ്ങളും വിഡിയോയും എപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ പ്രിയ വാരിയരുടെ റീൽ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. ആദിത്യ റിഖാരിയുടെ ‘സാഹിബ’ എന്ന ഗാനത്തിന്റെ റീൽസ് ആണ് വൈറലാകുന്നത്. ‘തിളങ്ങുന്ന സാഹിബ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
വൈറ്റ് കളർ ഡ്രെസ്സിൽ അതിസുന്ദരിയായാണ് പ്രിയ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ബ്യൂട്ടിഫുൾ’, ‘സ്വീറ്റ്’, ‘ഗോർജ്യസ്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ. പ്രിയയുടെ മൂക്കുത്തിക്കും ആരാധകർ ഏറെയുണ്ട്.