പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ‘സർസമീൻ’ ടീസർ എത്തി; വില്ലനായി സെയ്ഫ് അലിഖാന്റെ മകൻ | Sarzameen

ഇബ്രാഹിം അലി ഖാന്റെ രണ്ടാമത്തെ സിനിമയാണിത്, പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം
Sarzameen
Published on

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ന്റെ ടീസർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് വില്ലൻ വേഷത്തിലെത്തുന്നത്. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്.

ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹർ ആണ് നിർമാണം. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് തിരക്കഥ. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

Related Stories

No stories found.
Times Kerala
timeskerala.com