സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന ചിത്രം 'പ്രതി' പൂജ ചടങ്ങോടെ തുടക്കം | Prathi

ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ വടകരയിൽ ആരംഭിക്കും.
Prathi

മൂവി ബോംബ് ഫിലിംസിന്റെ ബാനറിൽ സാജിദ് വടകര, സീമന്ത് ഉളിയിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സീമന്ത് ഉളിയിൽ സംവിധാനം ചെയ്യുന്ന “പ്രതി” എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് നെക്സ്റ്റേ കസബ ഇൻ ഹോട്ടലിൽ വച്ച് നടന്നു. സിനിമാരംഗത്തെ തന്നെ നിരവധി പ്രമുഖരും നടൻ ഹേമന്ത് മേനോൻ അടക്കം ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ആക്ഷൻ കിംഗ് ബാബു ആന്റണി, മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ്, ഹേമന്ത് മേനോൻ, ജാഫർ ഇടുക്കി, ജോമോൻ ജോഷി എന്നീ പ്രമുഖ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോട് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരുപാട് സസ്പെൻസുകളിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോകുന്ന “പ്രതി” എന്ന ചിത്രം തികച്ചും ഒരു ത്രില്ലർ മൂഡിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ വടകരയിൽ ആരംഭിക്കും. കോ- പ്രൊഡ്യൂസർ-ഷാജൻ കുന്നംകുളം. പി ആർ ഓ -എ.എസ് ദിനേശ്, മനു ശിവൻ.

Related Stories

No stories found.
Times Kerala
timeskerala.com