

നടൻ പ്രകാശ് രാജിന് 2025 ലെ കന്നട രാജ്യോത്സവ അവാർഡ്. പ്രകാശ് രാജ് ഉൾപ്പെടെ 70 പേർക്കാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. മുതിർന്ന പത്രപ്രവർത്തകൻ ബി.എം ഹനീഫ്, എഴുത്തുകാരൻ റഹമത്ത് തരികെരെ, സാഹിത്യ നിരൂപകൻ രാജേന്ദ്ര ചെന്നി, എൻആർഐ സംരംഭകൻ സക്കറിയ ജോക്കാട്ടെ തുടങ്ങിയവരും അവാർഡിന് അർഹരായി.
കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് രാജ്യോത്സവ അവാർഡ്. വിവിധ മേഖലകളിലെ നേട്ടങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന രൂപവത്കരണ ദിനമായ നവംബർ ഒന്നിനാണ് എല്ലാ വർഷവും ഈ അവാർഡ് സമ്മാനിക്കുന്നത്.