പ്രദീപ് രംഗനാഥന്‍-മമിത ബൈജു ചിത്രം 'ഡ്യൂഡ്' രണ്ടാം ദിനം 20 കോടി നേടി ബോക്സ്ഓഫീസില്‍ കുതിക്കുന്നു | Dude

ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ചിത്രം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് റിസര്‍വേഷന്‍ കണക്കുകള്‍.
Dude
Published on

തെന്നിന്ത്യന്‍ യങ് സൂപ്പര്‍ സ്റ്റാര്‍ പ്രദീപ് രംഗനാഥനും മലയാളികളുടെ ഇഷ്ടനായിക മമിത ബൈജുവും ഒന്നിച്ച തമിഴ് ആക്ഷന്‍ റൊമാന്റിക് കോമഡി ചിത്രം ബോക്സ്ഓഫീസില്‍ കുതിക്കുന്നു. രണ്ടാം ദിനത്തില്‍ 20 കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്. ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ വാരാന്ത്യത്തില്‍ ചിത്രം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് റിസര്‍വേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ട്രേഡ് വെബ്‌സൈറ്റ് പ്രകാരം, രണ്ടാം ദിവസം ചിത്രം 10 കോടി രൂപ നേടി. ഇതോടെ ആകെ 20 കോടി രൂപയായി. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം പത്തുകോടിയോളം രൂപ നേടിയിരുന്നു. തമിഴില്‍ നിന്നുമാത്രം ഏഴുകോടി നേടി. തെലുങ്കില്‍നിന്ന് മൂന്നുകോടിയുമാണ് ചിത്രം നേടിയത്.

തമിഴില്‍ ശനിയാഴ്ച ഡ്യൂഡ് 55.43 ശതമാനം ഒക്യുപെന്‍സി നേടി. 2.45 കോടി കളക്ഷന്‍ നേടിയ പ്രദീപ് രംഗനാഥന്റെ ലവ് ടുഡേയുടെ ഓപ്പണിംഗ് ഡ്യൂഡ് ഇതിനകം മറികടന്നു. കൂടാതെ 6.5 കോടി കളക്ഷന്‍ നേടിയ അദ്ദേഹത്തിന്റെ മുന്‍ ചിത്രമായ ഡ്രാഗണിനെയും മറികടന്നു.

കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത ഡ്യൂഡില്‍ പ്രദീപ് രംഗനാഥന്‍, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു, ശരത്കുമാര്‍, സായ് അഭ്യാങ്കര്‍, ഹൃദു ഹാരൂണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്ത്. റൊമാന്റിക് കോമഡി ചിത്രം, ചെന്നൈ മഹാനഗരത്തില്‍ പ്രണയവും സൗഹൃദവും കണ്ടെത്തുന്ന യുവാവിന്റെ കഥയാണ്.

Related Stories

No stories found.
Times Kerala
timeskerala.com