

പ്രഭാസ് നായകനായ 'ദി രാജാ സാബ്' 2026 ജനുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
"റെബൽ സ്റ്റാർ പ്രഭാസിന്റെ വരാനിരിക്കുന്ന മാഗ്നം ഓപസ് ദി രാജാ സാബിന്റെ റിലീസ് പ്ലാനുകളെ ചുറ്റിപ്പറ്റിയുള്ള നിലവിലുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായി, ഔദ്യോഗികമായി പ്രഖ്യാപിച്ചതുപോലെ രാജാ സാബ് 2026 ജനുവരി 9 ന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. മുൻകാല നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ ഉയർന്ന സാങ്കേതിക നിലവാരം നിലനിർത്തിക്കൊണ്ട് വേഗത്തിൽ പുരോഗമിക്കുന്നു." - ടീം പ്രസ്താവന പുറത്തിറക്കി.
രാജാ സാബിന്റെ സംവിധാനം മാരുതിയാണ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സറീന വഹാബ്, മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരും 'ദി രാജ സാബി'ന്റെ ഭാഗമാണ്.
ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം 2026 ജനുവരി 9 ന് തീയേറ്ററുകളിലെത്തും.