പ്രഭാസിന്റെ ‘കൽക്കി 2898 എഡി’; രണ്ടാം ഭാഗം ചിത്രീകരണം 2026 ന് മുമ്പ് ആരംഭിക്കും | Kalki 2898 AD

ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയെന്നും ടീം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞുവെന്നും നിർമ്മാതാവ്
Kalki
Published on

പ്രഭാസ് നായകനായെത്തി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 1000 കോടിയിലധികം രൂപ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ തരംഗമായ സയൻസ്-ഫിക്ഷൻ മിത്തോളജിക്കല്‍ ത്രില്ലറിന്‍റെ രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്.

നിർമ്മാതാവ് അശ്വിനി ദത്തിന്റെ പ്രസ്താവന പ്രകാരം, " ‘കൽക്കി 2’ന്റെ ചിത്രീകരണം 2026ന് മുമ്പ് ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. ടീം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു,” -അദ്ദേഹം വ്യക്തമാക്കി.

നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’യിൽ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഈ ചിത്രം ജപ്പാനിലുൾപ്പെടെ വൻ വിജയം നേടിയിരുന്നു. ‘രാജാ സാബ്’, ‘ഫൗജി’, ‘സ്പിരിറ്റ്’ തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രഭാസിന്റെ തിരക്കേറിയ ഷെഡ്യൂൾ ആരാധകർക്കിടയിൽ ‘കൽക്കി 2’ ഷൂട്ടിംഗ് ആരംഭിക്കുനതില്‍ ആശങ്കകൾ ഉയർന്നിരുന്നെങ്കിലും, അശ്വിനി ദത്തിന്റെ പ്രഖ്യാപനം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

നിലവിൽ, ‘കൽക്കി 2’ന്റെ 30-35% ചിത്രീകരണം പൂർത്തിയായതായും, ദീപിക പദുക്കോൺ രണ്ടാം ഭാഗത്തിലും ‘മദർ’ എന്ന കഥാപാത്രമായി തുടരുമെന്നുമാണ് റിപ്പോർട്ടുകൾ. 2024 ജൂൺ 27ന് റിലീസ് ചെയ്ത ആദ്യ ഭാഗം, മഹാഭാരതവുമായി ബന്ധപ്പെട്ട സയൻസ്-ഫിക്ഷൻ ഘടകങ്ങൾ കൊണ്ട് പ്രേക്ഷകരെ ആകർഷിച്ചിരുന്നു. വൈജയന്തി ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Related Stories

No stories found.
Times Kerala
timeskerala.com