
ജനപ്രിയ നായകൻ ദിലീപിന്റെ കല്യാണ രാമനും റീ റിലീസിന് ഒരുങ്ങുന്നു. 2002ൽ പുറത്തിറങ്ങിയ കോമഡി എന്റർടൈനർ, ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും.
ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിൽ സലിം കുമാർ, ഇന്നസെന്റ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്. ഛായാഗ്രഹണം പി സുകുമാർ.
മികച്ച 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനഃരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ ശ്രമിക്കുമെന്നും കൂടുതൽ അപ്ഡേറ്റുകൾ ഉടൻ പുറത്തു വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.