'പൊങ്കാല'യ്ക്ക് മികച്ച പ്രതികരണം; ആക്ഷൻ പ്രകടനത്തിന് ശ്രീനാഥ് ഭാസിക്ക് കൈയ്യടി | Pongala

സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ സീന്‍ കട്ട് ഒന്നുമില്ലാതെ ചിത്രം 350 ലധികം തിയറ്ററുകളില്‍ വേള്‍ഡ് വൈഡായി റിലീസ് ചെയ്തു.
Pongala
Updated on

ശ്രീനാഥ് ഭാസി നായകനായെത്തിയ ആക്ഷൻ ചിത്രം 'പൊങ്കാല' മികച്ച പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുന്നു. ശ്രീനാഥ് ഭാസിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വമ്പൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ എട്ടു ഭാഗങ്ങൾ കട്ട് ചെയ്തുമാറ്റാൻ സെൻസർബോർഡ് നിർദേശിച്ചിരുന്നു.

എന്നാൽ സിനിമയിലെ ചില പ്രധാന ഭാഗങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അണിയറപ്രവർത്തകർ. സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റോടെ സീന്‍ കട്ട് ഒന്നുമില്ലാതെ 350 ലധികം തിയറ്ററുകളില്‍ വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്തു. കേരളത്തില്‍ മാത്രം 110 തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്.

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. ശ്രീനാഥ് ഭാസി ആദ്യമായി റിയലിസ്റ്റിക്ക് ആക്ഷൻ ഹീറോ ആയി എത്തുന്ന ചിത്രം കൂടിയാണിത്. യാമിസോനയാണ് നായിക. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോനാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ. മിൻമിനി, ഹനാൻ ഷാ തുടങ്ങിയവർ ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ. എഡിറ്റർ അജാസ് പുക്കാടൻ. സംഗീതം രഞ്ജിൻ രാജ്. മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി.ആർ.ഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ജിജേഷ് വാടി. ഡിസൈൻസ് അർജുൻ ജിബി.

Related Stories

No stories found.
Times Kerala
timeskerala.com