നീരജ് മാധവ്, അൽത്താഫ് സലീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'പ്ലൂട്ടോ'; പൂജാ സ്വിച്ച് ഓൺ കർമ്മം നടന്നു | Pluto

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടർ ആന്റെണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു
Pluto
Published on

നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടർ ആന്റെണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു.

നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ. ഛായാഗ്രാഹണം -ശ്രീരാജ് രവീന്ദ്രൻ. സംഗീതം-അശ്വിൻ ആര്യൻ, അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- നീരജ് മാധവ്, അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്-ഹലോ പ്ലൂട്ടോ, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ശ്രാവൺ സുരേഷ് കല്ലൻ, പി ആർ ഒ- എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com