

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ‘ഫാർമ’ ടീസർ എത്തി. കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നുണ്ട്.
സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ പി.ആര്‍. അരുണ്‍ ആണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിങും സിരീസില്‍ ഉണ്ടാകും.
നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്നും പി.ആര്‍. അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു. കാസ്റ്റിങ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരിസ് നിർമിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ നോബിൾ ജേക്കബ്.
സിരീസ് ജിയോ ഹോട്ട്സ്റ്റാറിൽ ഉടൻ സ്ട്രീമിങ് ആരംഭിക്കും.