ഷറഫുദ്ദീന്റെ പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലേക്ക് | Pet Detective

ഈ മാസം 28ന് സിനിമ സീ5ലൂടെ പ്രദർശനം ആരംഭിക്കും.
Pet Detective
Published on

ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തിയ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്. പ്രണീഷ് വിജയൻ്റെ കന്നി സംവിധാന സംരംഭമായ പെറ്റ് ഡിറ്റക്ടീവ് തീയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. വിനായകൻ, ജോമോൻ ജ്യോതിർ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.

ഷറഫുദ്ദീൻ ആദ്യമായി നിർമ്മിച്ച സിനിമ കൂടിയാണ് ദി പെറ്റ് ഡിറ്റക്ടീവ്. സീ5 ആണ് പെറ്റ് ഡിറ്റക്ടീവിവിൻ്റെ ഒടിടി പാർട്ണർ. ഈ മാസം 28ന് സിനിമ സീ5ലൂടെ പ്രദർശനം ആരംഭിക്കും. സിഐഡി മൂസ പോലെ മുഴുവൻ സമയ തമാശപ്പടമെന്ന വിശേഷണമാണ് പെറ്റ് ഡിറ്റക്ടീവിന് ലഭിച്ചത്.

പ്രിയദർശൻ സിനിമകളിലെ സ്ലാപ്സ്റ്റിക് കോമഡികൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമ ബോക്സോഫീസിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കിയില്ല. എങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തി. ആനന്ദ് സി ചന്ദ്രൻ ക്യാമറയും അഭിനവ് സുന്ദർ നായക് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. രാജേഷ് മുരുഗേശനാണ് സംഗീതം.

Related Stories

No stories found.
Times Kerala
timeskerala.com