ആഗോള ഗ്രോസ് കളക്ഷൻ 10 കോടിയിലേക്ക് "പെറ്റ് ഡിറ്റക്റ്റീവ്"; ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക്..

തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രം വിജയകുതിപ്പ് തുടരുന്നത്.
ആഗോള ഗ്രോസ് കളക്ഷൻ 10 കോടിയിലേക്ക് "പെറ്റ് ഡിറ്റക്റ്റീവ്"; ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക്..
Published on

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം "പെറ്റ് ഡിറ്റക്ടീവ്" ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 9.1 കോടി രൂപയാണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രം വിജയകുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് "പെറ്റ് ഡിറ്റക്റ്റീവ്" കഥ പറയുന്നത്. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ രീതിയിൽ അതീവ രസകരമായി സഞ്ചരിക്കുന്ന ചിത്രം കുട്ടികൾക്കും കുടുംബങ്ങൾക്കും സമ്മാനിക്കുന്നത് എല്ലാം മറന്നു പൊട്ടിച്ചിരിക്കാനുള്ള നിമിഷങ്ങളാണ്. ഇത്രയധികം ചിരിപ്പിക്കുന്ന ഒരു ചിത്രം വലിയ ഇടവേളക്ക് ശേഷമാണു മലയാളത്തിൽ വന്നതെന്നതും പ്രേക്ഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട് . ഒട്ടേറെ കഥാപാത്രങ്ങളുള്ള ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കയ്യടി ലഭിക്കുന്ന ഹാസ്യ നിമിഷങ്ങൾ ഉണ്ടെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

കേരളത്തിലെ നിറഞ്ഞ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. "പടക്കളം" എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രത്തെ പ്രേക്ഷകരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം കുട്ടികൾക്ക് പോലും ഏറെ ആസ്വദിക്കാവുന്ന തരത്തിൽ ആണ് കഥ പറയുന്നത്.

ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ പോലും മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ കേരളത്തിൽ നൂറിലധികം ഹൗസ്ഫുൾ ഷോകൾ കളിച്ചും ചിത്രം ശ്രദ്ധ നേടി.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്, സംഘട്ടനം - മഹേഷ് മാത്യു, വരികൾ - അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് - 3 ഡോർസ് , കളറിസ്റ്റ് - ശ്രീക് വാര്യർ, ഡിഐ - കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, സ്റ്റിൽസ് - റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ - ട്യൂണി ജോൺ.

Related Stories

No stories found.
Times Kerala
timeskerala.com