തിയേറ്ററിലെത്തി ഒന്നര വർഷത്തിനുശേഷം ‘പെരുമാനി’ ഒടിടിയിൽ | Perumani

2024 മെയ് 10നാണ് ‘പെരുമാനി’ തീയേറ്ററുകളിൽ എത്തിയത്, ഇന്ന് മുതൽ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ ചിത്രം പ്രദർശനം ആരംഭിച്ചു
Perumani
Published on

ലുക്മാൻ അവറാൻ, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ‘പെരുമാനി’ കഴിഞ്ഞ വർഷം മെയ് 10നാണ് തീയേറ്ററുകളിലെത്തിയത്. ഫാന്റസി ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം, പെരുമാനി എന്ന ഗ്രാമത്തിലെ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് പറയുന്നത്. റിലീസായി ഒന്നര വർഷത്തിന് ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയാണ് ‘പെരുമാനി’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 21 മുതൽ ചിത്രം സൈന പ്ലേയിൽ പ്രദർശനം ആരംഭിച്ചു.

യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ‘പെരുമാനി’ നിർമിച്ചത് ഫിറോസ് തൈരിനിലാണ്. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലുക്മാൻ അവറാൻ, വിനയ് ഫോർട്ട്‌, സണ്ണി വെയ്ൻ എന്നിവർക്ക് പുറമെ ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവാണ്. ജോയൽ കവിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. മുഹ്സിൻ പെരാരി, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് ഗോപി സുന്ദറാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: സഞ്ജീവ് മേനോൻ, ശ്യാംധർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വിഎഫ്എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സെറീൻ ബാബു, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com