
ആര്‍ഡിഎക്‌സ് എന്ന വൻ വിജയ ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് നിർമിച്ച് ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ആക്ഷൻ സിനിമ കൊണ്ടലിന്റെ ടീസർ പുറത്ത്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൊണ്ടൽ നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. കടലിൽ വെച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള ഒരു പക്കാ എന്റർടൈനർ ആകും 'കൊണ്ടലെ'ന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. പെപ്പെയുടെ ആക്ഷൻ രംഗങ്ങളും ടീസറിൽ കാണാവുന്നതാണ്. കൊണ്ടൽ ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി തിയറ്ററുകളിലെത്തും.
ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.