രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' IFFI യിലും IFFK യിലും പ്രദർശിപ്പിക്കും | Pennum Porattum

അനവധി അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രങ്ങളുടെ കൂടെ ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് 'പെണ്ണും പൊറാട്ടും'.
Pennum Porattum
Updated on

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന ചിത്രം നവംബർ 26-ാം തീയതി IFFI ഗോവയിൽ ഗാലാ വിഭാഗത്തിൽ പ്രീമിയർ ചെയ്യുന്നു. അനവധി അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രങ്ങളുടെ കൂടെ ഗാലാ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് 'പെണ്ണും പൊറാട്ടും'.

'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകൾ ചെയ്ത സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്‌സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച 'പെണ്ണും പൊറാട്ടും' ചിത്രത്തിൽ സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും നാന്നൂറിന് മുകളിൽ പരിശീലിപ്പിച്ച മൃഗങ്ങളും അണിനിരക്കുന്നു.

രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സബിൻ ഊരാളികണ്ടി, സംഗീതം ഡോൺ വിൻസെന്റ്, ചിത്രസംയോജനം ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അരുൺ സി തമ്പി, സൗണ്ട് ഡിസൈനർ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം വിനോദ് പട്ടണകാടൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം ടിനോ ഡേവിസ് & വിശാഖ് സനൽകുമാർ, പി ആർ ഒ വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻസ് സർക്കാസനം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കൂടാതെ, 'പെണ്ണും പോറാട്ടും' കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFKയിലും മലയാളം സിനിമ ടഡേ വിഭാഗത്തിലും പ്രദർശിപ്പിക്കും. സോഷ്യൽ സറ്റയർ ജോണറിൽ വരുന്ന ഈ സിനിമ 2026 തുടക്കത്തിൽ തീയേറ്ററുകളിലെത്തും.

Related Stories

No stories found.
Times Kerala
timeskerala.com