നിഖില വിമലിൻ്റെ 'പെണ്ണ് കേസ്' നവംബറിൽ

പേരിലെ ഈ വ്യത്യസ്തതയ്ക്ക് ചിത്രത്തിന്റെ പ്രമേയത്തിൽ എത്ര മാത്രം സ്വാധീനം ഉണ്ടെന്നെല്ലാം സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
നിഖില വിമലിൻ്റെ 'പെണ്ണ് കേസ്' നവംബറിൽ
Published on

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' നവംബറിൽ റിലീസിനൊരുങ്ങുന്നു. ഇക്കാര്യമറിയിച്ച് അണിയറപ്രവർത്തകർ ചിത്രത്തിൻറെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ഒരു ടീസർ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ചിത്രത്തിൻറെ പേരിനെച്ചൊല്ലി വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. ചിത്രത്തിൽ നിഖിലക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ഇവരെല്ലാരും ഒന്നിച്ചുള്ള ഒരു രസകരമായ പോസ്റ്റർ ആണ് ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്. പേരിലെ ഈ വ്യത്യസ്തതയ്ക്ക് ചിത്രത്തിന്റെ പ്രമേയത്തിൽ എത്ര മാത്രം സ്വാധീനം ഉണ്ടെന്നെല്ലാം സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണ് കേസ്'. 2025 നവംബറിൽ തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ്.

ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'പെണ്ണ് കേസ്' -ൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ജ്യോതിഷ് എം., സുനു എ.വി., ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതിയിരിക്കുന്നു, സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് രാഘവൻ, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ..

Related Stories

No stories found.
Times Kerala
timeskerala.com