
മലയാള ചലച്ചിത്രം "പ്രാവിന്‍കൂട് ഷാപ്പ്" ഒ.ടി.ടിയിലേക്ക്(Pavinkood Shap). നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജനുവരി 16 ന് തിയറ്ററുകളില്‍ എത്തിയിരുന്നു. ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. ഏപ്രിൽ 11 ന് പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോമായ സോണി ലൈവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക.
ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച വിവരം ഔദ്യോഗികമായി തന്നെ പുറത്തുവിട്ടുകഴിഞ്ഞു. എസ് ഐ സന്തോഷ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചാന്ദ്‌നി ശ്രീധരന്‍, രേവതി, നിയാസ് ബക്കര്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, വിജോ അമരാവതി, രാംകുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.