
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ റിലീസിനെത്തി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇത്തരത്തിൽ ത്രില്ലർ സ്വഭാവം നിലനിർത്തി കൊണ്ട് ആദ്യാവസാനം വരെ മികച്ച രീതിക്ക് കഥ പറയുന്ന ഒരു ത്രില്ലർ മൂവി മലയാളത്തിൽ ഏറെ നാളുകൾക്കു ശേഷമാണ് ഇറങ്ങുന്നത്. ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുൻപോട്ടു പോകുന്നത്.
നൈറ്റ് പട്രോളിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ജാൻസി, കോണ്‍സ്റ്റബിൾ ഹരീഷ് എന്നിവരുടെ കണ്മുൻപിൽ പെടുന്ന അന്നത്തെ 'പാതിരാത്രി'യിലെ അപ്രതീക്ഷിതമായി ചില സംഭവങ്ങൾ, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എന്നിവയാണ് പിന്നീടങ്ങോട്ട് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളിലേക്ക് ചിത്രത്തെ നയിക്കുന്നത്. ചിത്രത്തിൽ ഹരിശ്രീ അശോകന്‍ മികച്ച ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. കാന്താര, കെജിഎഫ് 1, 2 എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ കന്നഡ താരം അച്യുത് കുമാറും ശ്രദ്ധേയവേഷത്തില്‍ ചിത്രത്തിലുണ്ട്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷം കൂടിയാണ് ചിത്രത്തിലെത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം വമ്പൻ അഭിപ്രായങ്ങളോടെയാണ് തീയേറ്റർ വിട്ടിറങ്ങുന്നത്
ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. ഷാജി മാറാടിന്റെ തിരക്കഥയും ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും മികച്ചതാണ്. എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.