‘പാസ് പാസ്’; ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പങ്കുവച്ച് നടി മീനാക്ഷി | Degree 2nd Sem.

രണ്ടു വിഷയങ്ങളില്‍ എ പ്ലസ്, ഒരു എ, രണ്ട് ബി പ്ലസ്, ഒരു ബി ഗ്രേഡും താരം നേടി
Meenakshi
Published on

ആദ്യവര്‍ഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. ‘പാസ് പാസ്’ എന്ന അടിക്കുറിപ്പോടെയാണ് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചറിന്റെ മാര്‍ക്ക് ലിസ്റ്റ് താരം പുറത്തുവിട്ടത്. മീനാക്ഷിയുടെ ശരിയായ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. ആറുപേപ്പറുകളാണ് രണ്ടാം സെമസ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടു വിഷയങ്ങളില്‍ എ പ്ലസ് നേടിയിട്ടുണ്ട്. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടി.

Result

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലെ മണര്‍ക്കാട് സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥിനിയാണ് മീനാക്ഷി. പിതാവ് പഠിച്ച കോളേജില്‍ തന്നെ ബിരുദപഠനത്തിന് ചേര്‍ന്നതിന്റെ സന്തോഷം മീനാക്ഷി നേരത്തെ പങ്കുവെച്ചിട്ടുണ്ടായിരുന്നു. 1992- 94 കാലത്ത് മണര്‍കാട് സെന്റ് മേരീസ് കോളജില്‍ അച്ഛന്‍ അനൂപ് പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു.

കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും നേടിയായിരുന്നു പത്താംക്ലാസ് വിജയം. പ്ലസ് ടുവിന് 83 ശതമാനം മാര്‍ക്ക് നേടിയാണ് മീനാക്ഷി പാസായത്. ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്.

പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്.

Related Stories

No stories found.
Times Kerala
timeskerala.com