കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ രൂക്ഷമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയാണെന്ന് അവർ ചോദിച്ചു. കോടതി വിധി ഒരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പാർവതി തിരുവോത്ത് ആരോപിച്ചു.(Parvathy Thiruvothu reacts to Dileep's acquittal in Actress assault case)
"നിയമം നീതിയുടെ വഴിക്ക് പോകട്ടെ" എന്ന താരസംഘടനയായ 'അമ്മ'യുടെ ഫേസ്ബുക്ക് പോസ്റ്റിന് തൊട്ടുപിന്നാലെയാണ് പാർവതി തിരുവോത്തിന്റെ വികാരപരമായ പ്രതികരണം.
കേസിൽ ദിലീപിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. അതേസമയം, കേസിൽ ഒന്നുമുതൽ ആറുവരെ ഉള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.