"വിവാഹകാര്യത്തിൽ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്, എന്റെ ജീവിതമാകുമ്പോൾ തീരുമാനമെടുക്കാനുള്ള അവകാശം എനിക്കും ഉണ്ട്" | Honey Rose

"നമുക്ക് കിട്ടുന്നയാൾ കുഴപ്പമില്ലാത്ത, അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ 'ലക്ക്' എന്ന് മാത്രമെ പറയാനുള്ളു".
Honey Rose
Updated on

വിനയൻ സംവിധാനം ചെയ്ത് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഹണി റോസ്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ താരം അഭിനയിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

ഡിസംബർ 12 ന് പുറത്തിറങ്ങുന്ന റേച്ചൽ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഹണി റോസിന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ഇതിനിടെ, വിവാഹത്തെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

വിവാഹം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി തോന്നുന്നില്ല. ഇക്കാര്യത്തിൽ പേടിയും ആശങ്കയുമാണ് മനസിലുള്ളത്. അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണം. സിനിമ ഉപേക്ഷിച്ചിട്ട് ജീവിതത്തിൽ ഒന്നും വേണ്ട. കല്യാണം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ ഉപേക്ഷിക്കില്ല. മാതാപിതാക്കൾക്ക് എന്റെ വിവാഹ കാര്യത്തിൽ ആശങ്കയുണ്ട്. എന്നാല്‍ എന്റെ ജീവിതം ആകുമ്പോള്‍ എനിക്കും അതില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട്." - ഹണി റോസ് പറയുന്നു.

"ചെറിയ പ്രായത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചിന്തിക്കുന്ന കാര്യമല്ല റിയാലിറ്റിയിൽ നടക്കുന്നതെന്ന ബോധ്യം എനിക്കുണ്ട്. നമുക്ക് കിട്ടുന്നയാൾ അത്യാവശ്യം കുഴപ്പമില്ലാത്ത, നമ്മളുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക് എന്ന് മാത്രമെ പറയാനുള്ളു." -എന്നാണ് ഹണി റോസ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com