
വിബിൻ എൻ വേലായുധൻ സംവിധാനം നിർവഹിച്ച് ധന്യ അനന്യ കേന്ദ്ര കഥാപാത്രമായെത്തുന്ന "പൈതലാട്ടം" ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു(Paithalaattam). വിബിൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം എസ് എൽ മീഡിയയും ഐശ്വര്യമൂവി മേക്കേഴ്‌സും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.
കുടുംബ പശ്ചാത്തലത്തിൽ ശക്തമായ കഥ പറയുന്ന ചിത്രത്തിൽ വേദാമിത്ര രാമൻ, അപ്പുണ്ണി ശശി, ചേർത്തല ജയൻ, സുനിൽ സുഗത, മിഥുൻ ചമ്പു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. മെയ് രണ്ടാം വാരത്തോടെ "പൈതലാട്ടം" തിയറ്ററുകളിൽ എത്തുമെന്നാണ് ലഭ്യമായ വിവരം.