‘പഹൽഗാം’ പരാമർശം: കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ച് സോനു നിഗം | Pahalgam

അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗായകൻ കോടതിയിൽ ഹർജി നൽകിയത്
Sonu
Published on

‘പഹൽഗാം’ പരാമർശത്തെ തുടർന്ന് കേസെടുത്ത നടപടിക്കെതിരെ ഗായകൻ സോനു നിഗം കർണാടക ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗായകൻ കോടതിയിൽ ഹർജി നൽകിയത്. കോടതി കേസ് പരിഗണിക്കുന്നത് മേയ് 15 ലേക്ക് മാറ്റി.

ബെംഗളൂരു ഈസ്റ്റ് പോയിന്റ് കോളജിലെ സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് സോനു നിഗം നടത്തിയ പരാമർശമാണ് വിവാദമായത്. പരാമർശം കന്നഡ സ്വദേശികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കർണാടക രക്ഷണ വേദികെ എന്ന കന്നഡ സംഘടന നൽകിയ പരാതിയിലാണ് അവലഹള്ളി പൊലീസ് ഗായകനെതിരെ കേസെടുത്തത്. ജനവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, അപകീർത്തിപ്പെടുത്തൽ, മതപരമോ ഭാഷാപരമോ ആയ വികാരങ്ങൾ വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സോനു നിഗമിനെതിരെ ചുമത്തിയിട്ടുള്ളത്. ബിഎൻഎസ് 351, 352, 353 എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com