
ലോസ് ആഞ്ജലസ്: ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടി കനി കുസൃതിയുടെ രണ്ടു ചിത്രങ്ങൾ(Oscar Nomination). 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', ശുചി തലതിയുടെ 'ഗേൾസ് വിൽ ബി ഗേൾസ്' എന്നീ രണ്ടു ചിത്രങ്ങളാണ് ഓസ്കാറിൽ ഇടം പിടിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തരംഗമായ ഈ ചിത്രങ്ങളിൽ രണ്ടിലും കനി തന്നെയാണ് പ്രധാന കഥാപാത്രം കൈകാര്യം ചെയ്തത്. ഒരു മലയാളി താരത്തിന് ആദ്യമായാണ് ഒരേ സമയം രണ്ടു ചിത്രങ്ങളിലൂടെ ഇങ്ങനൊരു നേട്ടം കൈവരിക്കാനായത്.
രാജ്യത്തെ സംബന്ധിച്ചും ഇത് അഭിമാന നിമിഷമാണ് കൈവന്നിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' രണ്ടു കുടിയേറ്റ മലയാളി നഴ്സുമാരുടെ കഥയാണ് പറയുന്നത്. കനിയോടൊപ്പം ഈ ചിത്രത്തിൽ മറ്റൊരു മലയാളി നടിയായ ദിവ്യ പ്രഭയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.