കൊച്ചി : ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. ആര്‍മിയാണ് വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍.27 വര്‍ഷം പഴക്കമുളളതാണ് വാഹനം.
കര്‍ണാടക രജിസ്‌ട്രേഷനുളള വാഹനം ബന്ധുവിന്റെ ഫ്‌ളാറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് കസ്റ്റംസ് അറിയിച്ചു. നേരത്തേ രണ്ട് വാഹനങ്ങൾ ദുൽഖറിന്റെ എളങ്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. താരത്തിന്റെ മറ്റു വാഹനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കസ്റ്റംസ് ഉദ്യോഗസ്ഥർ തിരയുകയായിരുന്നു.