ഇടുക്കി : ഭൂട്ടാനിലെ നിന്നും നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ചുള്ള പരിശോധനയായ ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും. (Operation Numkhor customs raid in idukki)
കസ്റ്റംസ് നടത്തിയ പരിശോധനയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനിയായ ചിപ്പു എന്നറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രൻ്റെ വാഹനമാണ് പിടിച്ചെടുത്തത്.
ഇത് ലാൻഡ് ക്രൂയിസറാണ്. ഇവർ വാഹനം വാങ്ങിയത് മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ്.