കൊച്ചി : ഭൂട്ടാനിലെ നിന്നും കള്ളക്കടത്തിലൂടെ എത്തിയ വാഹനങ്ങൾ കണ്ടെത്താൻ കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ പ്രതികരിച്ച് നടൻ അമിത് ചക്കാലയ്ക്കൽ. രാത്രി തന്നെ കസ്റ്റംസിൻ്റെ മൊഴിയെടുപ്പ് പൂർത്തിയായി എന്നും, താൻ സമർപ്പിച്ച രേഖകൾ എല്ലാം പരിശോധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Operation Numkhor customs raid)
6 വണ്ടികൾ തൻ്റെ പക്കൽ നിന്ന് പിടിച്ചെടുത്തുവെന്ന വാർത്ത തെറ്റാണെന്നും, ഒരെണ്ണം മാത്രമേ തൻ്റേതായി ഉള്ളൂവെന്നും നടൻ വ്യക്തമാക്കി.
പോസിറ്റീവ് ആയാണ് ആർ ടി ഒ റിപ്പോർട്ട് കൊടുത്തതെന്നും, താൻ നുണ പറഞ്ഞതല്ല എന്ന് അവർക്ക് പരിശോധിച്ച് ഉറപ്പാക്കണം എന്നായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം, വണ്ടി 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് കസ്റ്റംസ് അറിയിച്ചുവെന്നും കൂട്ടിച്ചേർത്തു.