കൊച്ചി : ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ ആഡംബര കാറുകൾ പിടിച്ചെടുത്ത സംഭവത്തിൽ കസ്റ്റംസ് തുടർനടപടികളിലേക്ക്. മലയാള തരാം ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും.(Operation Numkhor customs raid)
ഇന്നലെ രാത്രി മുഴുവൻ നടൻ അമിത് ചക്കാലയ്ക്കലിനെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും 2 വാഹനങ്ങൾ പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളും ഉണ്ടെന്നാണ് ഇന്നലെ കസ്റ്റംസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞത്. ഇ ഡി കൂടി കേസെടുക്കാൻ സാധ്യതയുണ്ട്.