"അപകടത്തില്‍ ഒരു വിരലിനാണ് പരിക്ക്, സുധി മാധവിനും കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി"; ബിജുക്കുട്ടന്‍ | Car Accident

വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണമെന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്
Bijukuttan
Published on

'അമ്മ' സംഘടയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകവെയാണ് നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റത്. തനിക്ക് കാര്യമായ പരിക്കുകളില്ലെന്നും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയെന്നും ബിജുക്കുട്ടന്‍ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

''പാലക്കാട് വച്ച് എനിക്ക് ഒരു അപകടമുണ്ടായി. പക്ഷേ എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്ത് സുധി മാധവിനും കുഴപ്പമൊന്നുമില്ല. വാഹനത്തിനു വലിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരിക്ക് സംഭവിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും. എന്നെ ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദി.

വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണമെന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. റോഡിലെ മര്യാദ പാലിച്ച് വണ്ടി ഓടിക്കുന്നയാളാണ് ഞാന്‍. ഡ്രൈവറെ കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. സ്പീഡില്‍ വാഹനം ഓടിക്കുന്നയാളല്ല. വൈകി എത്തിയാലും കുഴപ്പമില്ലെന്ന് വിചാരിക്കുന്ന ആളാണ്. ഇത്രയും നാള്‍ ആയിട്ട് ഒരു പെറ്റി കേസ് പോലും എനിക്കില്ല. അത്ര സൂക്ഷമതയോടെ വണ്ടി ഓടിക്കുന്ന ആളാണ്...'' - ബിജുക്കുട്ടൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com