
ജിമ്മിലെ വ്യായാമത്തിനിടെ നടൻ ജൂനിയർ എൻടിആറിന് പരിക്ക്. ഇടത് കൈക്കാണ് പരിക്ക് പറ്റിയത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ദേവര: പാർട്ട്-1ൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് എൻടിആറിന് പരിക്ക് പറ്റിയത്. പരിക്കുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ തള്ളിക്കളയണമെന്നും താരത്തിന്റെ ടീം പ്രസ്താവനയിറക്കി.
സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം നടനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദേവര ഒന്നാം ഭാഗത്തിനായുള്ള എന്റെ അവസാന ഷോട്ടും പൂർത്തിയായിരിക്കുന്നു. എന്തൊരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഈ ടീമിനെയും അവരുടെ കടലോളമുള്ള സ്നേഹവും എനിക്ക് മിസ് ചെയ്യും. ശിവ ഒരുക്കിയിരിക്കുന്ന ഈ ലോകത്തേക്ക് സെപ്റ്റംബർ 27 ന് എല്ലാവരും എത്തുന്നതിനായി കാത്തിരിക്കുന്നു,' ജൂനിയർ എൻടിആർ അറിയിച്ചു.