

നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക മലയാളികൾക്ക് സുപരിചിതയാണ്. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന താരം കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. എന്നാൽ പിന്നീട് പല അവസരങ്ങൾ വന്നെങ്കിലും ഡാന്‍സിലെ തിരക്കുകള്‍ കാരണം പല സംവിധായകരോടും നോ പറയേണ്ടി വന്നുവെന്ന് പറയുകയാണ് താരം. മോഹൻലാൽ നായകനായി എത്തിയ ‘തുടരും’ എന്ന ചിത്രത്തിലെ അവസരം നിരസിച്ചതിനെക്കുറിച്ചും ഒരഭിമുഖത്തിൽ അവര്‍ തുറന്നുപറഞ്ഞു.
തന്നെ ഇന്‍സ്‌പെയര്‍ ചെയ്തവരില്‍ അമ്മയുടെയും സഹോദരിയുടെയും പേരൊന്നും പറയില്ല. വളരെ സ്‌നേഹത്തോടെയും, പ്രൗഡായിട്ടുമാണ് അവരെക്കുറിച്ച് ചിന്തിക്കുക. തന്നെ ഇന്‍സ്‌പെയര്‍ ചെയ്ത ആള്‍ക്കാരെ പറയുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയണമെന്ന് പോലുമില്ല. വീട്ടുകാർ പുരോഗമന ചിന്താഗതിക്കാരാണെങ്കിലും തന്റെ കാര്യം വരുമ്പോൾ അത് അങ്ങനയല്ലെന്നും ചിലപ്പോൾ താന്‍ അതിലും പ്രോഗ്രസീവായി ചിന്തിക്കുന്നത് കൊണ്ടാവാമെന്നും താരം പറഞ്ഞു.
ബികോം കഴിഞ്ഞ് എംഎ ഡാന്‍സ് ചെയ്യണമെന്ന് താൻ പറഞ്ഞപ്പോൾ എംബിഎ ചെയ്യാൻ അവർ പറഞ്ഞു. ഒരു ക്വാളിഫിക്കേഷന്‍ എടുത്തതിന് ശേഷം ഡാന്‍സിന്റെ വഴിയെ പോയ്‌ക്കോളൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇപ്പോൾ തോന്നുന്നു അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്. അമ്മയും അച്ഛനും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴും അതില്‍ കുറ്റബോധം തോന്നുന്നുമുണ്ടെന്നും താരം പറഞ്ഞു. എന്നാൽ, അത് ഏത് കാര്യമാണെന്ന് ചോദ്യത്തിന് ദേവിക മറുപടി നൽകിയില്ല.
‘തുടരും’ എന്ന ചിത്രത്തില്‍ നായികാവേഷം നിരസിച്ചതിനെക്കുറിച്ചും മേതില്‍ ദേവിക തുറന്നുപറഞ്ഞു. ആ സമയത്ത് അത്രയും ദിവസം കൊടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആ അവസരം സ്വീകരിക്കാതെ ഇരുന്നത്. എവിടെ പരിപാടി അവതരിപ്പിക്കുകയാണെങ്കിലും താന്‍ സന്തോഷിക്കാറുണ്ട്. തന്നെ സംബന്ധിച്ച് തന്റെ ഓഡിയന്‍സെല്ലാം വളരെ നല്ലതാണ്. എല്ലായിടത്തും നിന്നും നല്ല സപ്പോര്‍ട്ടാണ് കിട്ടാറുള്ളതെന്നും മേതിൽ ദേവിക പറഞ്ഞു.