‘ഇനി ക്രിഞ്ച് ഇല്ല’; ദിലീപിനൊപ്പം വിനീത് ശ്രിനിവാസന്‍ വരുന്നത് ഈ ലുക്കില്‍

‘ഇനി ക്രിഞ്ച് ഇല്ല’; ദിലീപിനൊപ്പം വിനീത് ശ്രിനിവാസന്‍ വരുന്നത് ഈ ലുക്കില്‍
Published on

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം'. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കാപ്ഷ്യനോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഭ.ഭ.ബ യിൽ വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും വരുന്നത്. പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

നിലവിൽ ഭ.ഭ.ബ യുടെ ചിത്രികരണം നടക്കുകയാണ്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com