'ഫാർമ', ആദ്യ വെബ് സിരീസുമായി നിവിൻ പോളി | Pharma

ജിയോ ഹോട്സ്റ്റാറാണ് സീരീസ് സ്ട്രീമിം​ഗ് ചെയ്യുന്നത്.
Pharma
Published on

കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിൻ പോളി. തന്‍റെ ഇരുപതുകളില്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലി ആരംഭിക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലെ അധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്ന സിരീസ് ആണിത്. ഫാര്‍മയുടെ വേള്‍ഡ് പ്രീമിയര്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ വർഷം നടന്നിരുന്നു. ജിയോ ഹോട്സ്റ്റാറാണ് സീരീസ് സ്ട്രീമിം​ഗ് ചെയ്യുന്നത്.

'ഫാർമ' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ കമിം​ഗ് സൂൺ പോസ്റ്റർ ഹോട്സ്റ്റാർ പുറത്തുവിട്ടു. കപ്സ്യൂളുകൾക്കുള്ളിൽ നിൽക്കുന്ന നിവിനെയും അവയ്ക്ക് മുകളിലായി നിൽക്കുന്ന താരത്തെയും പോസ്റ്ററിൽ കാണാം. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com