നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘സർവം മായ’, ടീസർ എത്തി | Sarvam Maya

നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’.
Sarvam Maya
Published on

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന, ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ളതാണെന്നാണ് സൂചനകൾ. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’.

പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. നിവിൻ പോളിയുടെ വിവിധ വേഷങ്ങൾ ഈ സിനിമയിൽ കാണാൻ കഴിയുമെന്ന സൂചന ടീസർ നൽകുന്നു. ടീസറിന്റെ ആദ്യഭാഗത്ത് ഗൗരവത്തോടെ എന്തോ കണ്ടെത്താൻ ശ്രമിക്കുന്ന ഭാവവുമായാണ് നിവിൻ പോളിയെങ്കിൽ അതിനുശേഷം ചന്ദനക്കുറിയും നിഷ്‌കളങ്കമായ ചിരിയുമായി നിൽക്കുന്ന താരത്തെയാണ് കാണാൻ കഴിയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാകും സിനിമയുടെ കഥയെന്നും ടീസറിൽ നിന്നും മനസിലാക്കാം.

സ്വാഭാവിക നർമത്തിന് പ്രാധാന്യം നൽകുന്ന സംവിധായകൻ അഖിൽ സത്യനും കോമഡി സീനുകൾ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുമ്പോൾ പ്രേക്ഷകരും പ്രതീക്ഷയിലാണ്. സംഗീതത്തിനും വളരെയധികം പ്രാധാന്യം നൽകിയാണ് ‘സർവം മായ’ ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളി, അജു വർഗീസ് എന്നിവരെക്കൂടാതെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിങ്ങനെ ഒരു പ്രധാനപ്പെട്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മീഡിയാ കമ്യൂണിക്കേഷൻ: അപർണ ഗിരീഷ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

Related Stories

No stories found.
Times Kerala
timeskerala.com