ജിം വർക്കൗട്ട് കഴിഞ്ഞ് സിക്സ്പായ്ക്ക് ലുക്കുമായി നിഷാന്ത് സാഗർ; ചിത്രം വൈറൽ | Nishant Sagar

നായകനായും സ്വഭാവനടനായും മലയാളത്തിൽ തിളങ്ങുന്ന നടനാണ് നിഷാന്ത് സാഗർ
Nishant
Published on

നിഷാന്ത് സാഗറിന്റെ വർക്കൗട്ട് ചിത്രം ശ്രദ്ധേയമാകുന്നു. 45 വയസ്സ് പിന്നിട്ടിട്ടും ജിം വർക്കൗട്ട് കഴിഞ്ഞ് സിക്സ്പായ്ക്ക് ലുക്കുമായി നിൽക്കുന്ന നിഷാന്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു. നായകനായും സ്വഭാവനടനായും മലയാളത്തിൽ തിളങ്ങുന്ന നടനാണ് നിഷാന്ത് സാഗർ. കരിയറിൽ ഒരിടവേള എടുത്ത താരം ഇപ്പോൾ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.

ആദ്യമൊക്കെ ശ്രദ്ധേയ നിരവധി സിനിമകളുടെ ഭാഗമായെങ്കിലും നായക വേഷങ്ങൾ നിഷാന്തിന് ലഭിച്ചിരുന്നില്ല. എന്നാൽ വില്ലനായും സഹനടനായും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിഷാന്തിന് സാധിച്ചു. പിന്നീട് നിഷാന്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷനാക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമാവുകയാണ് നടൻ.

ഏഴുനിലപ്പന്തൽ (1997) എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് സാഗർ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ഋഷിവംശം’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. ‘ജോക്കർ’ എന്ന സിനിമയിലെ ’സുധീർ മിശ്ര’ എന്ന കഥാപാത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് തിളക്കം, ഫാന്റം തുടങ്ങി അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു. ആർഡിഎക്സ്, ചതുരം, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം, ടർബോ, ഗരുഡൻ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് അഭിനയരംഗത്ത് വീണ്ടും സജീവമാക്കുകയാണ് നടൻ.

വൃന്ദയാണ് ഭാര്യ. രണ്ട് മക്കളാണ്. മൂത്ത മകളായ നന്ദ, ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമലൂടെ അഭിനയരംഗത്തു ചുവടുവച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com