
നവ്യ നായരും സൗബിൻ ഷാഹീറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പാതിരാത്രി' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ‘തുടരും’, ‘ലോക’ എന്നീ വിജയചിത്രങ്ങൾക്ക് ശേഷം സംഗീതജ്ഞൻ ഒരുക്കുന്ന ഈ ഗാനരചനയാണ് ആരാധകരിൽ ആവേശം സൃഷ്ടിക്കുന്നത്. ‘നിലഗമനം…’ എന്ന പ്രോമോ സോങ്ങാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിന്മയി ശ്രീപദയുടെ ശബ്ദത്തിൽ ആലപിച്ച ഗാനമാണിത്. സിനിമയുടെ ഭാവനയോടും ജാനറിനോടും ചേർന്ന നിലയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടിയിട്ടുണ്ട്. യൂട്യൂബിൽ നാല്പത് ലക്ഷത്തിലധികം ആളുകൾ ഇതിനകം ട്രെയിലർ കണ്ടു കഴിഞ്ഞു. ടി-സീരീസ് വലിയ തുകയ്ക്ക് സംഗീതാവകാശം സ്വന്തമാക്കിയിരുന്നു. ടി-സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. ബെൻസി പ്രൊഡക്ഷൻസ് ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസറും ആഷിയ നാസറും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.
ഒരു കൊലപാതക അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ നീങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘പാതിരാത്രി’. നവ്യ നായർ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സൗബിൻ ഷാഹിറിനൊപ്പം സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ഇന്ദ്രൻസ്, അച്യുത് കുമാർ, ഹരിശ്രീ അശോകൻ, ശബരീഷ് വർമ്മ, ആത്മീയ രാജൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലിന്റേയും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗിന്റേയുംതാണ്. ആർട്ട് ദിലീപ് നാഥ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം ലിജി പ്രേമൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി എന്നിവരാണ്.