

നിഖില വിമൽ നായികയാകുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമെത്തി. 'നാരായണ ജയ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്സ് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കല്യാണവീട്ടിലെ രസകരമായ കോലാഹലങ്ങളാണ് ഗാനരംഗത്തിൽ കാണാനാവുക.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചിത്രം നവംബറിൽ തിയേറ്ററുകളിലെത്തും. ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, ഇർഷാദ് അലി, രമേശ് പിഷാരടി അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്‌നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സംവിധായകൻ ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ്.കെ.ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പെണ്ണ് കേസിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷിനോസാണ്. ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവരാണ് സംഭാഷണം എഴുതിയിരിക്കുന്നത്. സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.