നിഖില വിമലിൻ്റെ 'പെണ്ണ് കേസ്' ആദ്യ ഗാനം പുറത്തിറങ്ങി | Pennu Kesu

മൈസൂരിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ഗാനത്തിന്റെ വരികൾ എഴുതിയത് മലയാളത്തിൽ ഗണേഷ് മലയത്തും തമിഴിൽ പൊന്നുമണിയും ആണ്, പാർവതിഷ് പ്രദീപ് സംഗീതം നല്കികിയിരിക്കുന്നു.
Pennu Kesu
Published on

നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. മൈസൂരിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്ഡെ, ഇസ്സ എന്നിവർ ചേർന്ന് ആലപിക്കുന്നു. ഗണേഷ് മലയത്ത് (മലയാളം) പൊന്നുമണി (തമിഴ്) എന്നിവർ എഴുതിയ വരികൾക്ക് പാർവതിഷ് പ്രദീപ് സംഗീതം പകരുന്നു.

നവംബറിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇ ഫോർ എക്സ്പീരിമെന്റെസ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതുന്നു.

സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-ഷമീർ മുഹമ്മദ്. കോ- പ്രൊഡ്യൂസർ- അക്ഷയ് കെജ്‌രിവാൾ, അശ്വതി നടുത്തോളി, ക്രീയേറ്റീവ് പ്രൊഡ്യൂസർ-വിനോദ് സി ജെ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനോദ് രാഘവൻ, പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്, ലൈൻ പ്രൊഡ്യൂസർ- പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ, പ്രൊഡക്ഷൻ ഡിസൈനർ-അർഷാദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, ഡിസൈൻ-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അസിഫ് കൊളക്കാടൻ, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ, സൗണ്ട് മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, ആക്ഷൻ-അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്-ഡിജിറ്റൽ ടെർബോ മീഡിയ, മാർക്കറ്റിംഗ് ഹെഡ്- വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്) ഫിനാൻസ് കൺട്രോളർ-സോനു അലക്സ്, പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com