
തിരുവനന്തപുരം: നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻ്റെ ആദ്യ നായികയായിരുന്നു.(Neyyattinkara Komalam )
അന്ത്യം പാറശ്ശാല സരസ്വതി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി താരം അസുഖബാധിതയായി ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ ആദ്യകാല ചിത്രങ്ങളിൽ ഇവർ സജീവ സാന്നിധ്യമായിരുന്നു. പ്രേം നസീറിൻ്റെ ആദ്യ ചിത്രമായ 'മരുമകളി'ൽ കോമളമായിരുന്നു നായിക.
പിന്നീട് 1955ല്‍ പുറത്ത് വന്ന 'ന്യൂസ്പേപ്പര്‍ ബോയ്' എന്ന ചിത്രത്തിൽ കല്ല്യാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. വനമാല, ആത്മശാന്തി, സന്ദേഹി എന്നീ സിനിമകളിലും ഇവർ അഭിനയിച്ചു.