ന്യൂയോർക്ക് ഒനിറോസ് അന്താരാഷ്ട്ര ചലച്ചിത്രമേള: എസ് എസ് ജിഷ്ണുദേവ് മികച്ച സംവിധായകൻ; ചിത്രം 'റോട്ടൻ സൊസൈറ്റി' | New York Oneiros International Film Festival

ഇതിനോടകം 125 ഓളം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ സിനിമ സ്വന്തമാക്കിയിട്ടുണ്ട്.
Rotten Society
Published on

വാഷിങ്ടൺ: ഒരു ഭ്രാന്തൻ്റെ കയ്യിൽ അവിചാരിതമായി ലഭിക്കുന്ന ക്യാമറയിലൂടെ പകർത്തുന്ന കാഴ്ച്ചകളെ ഇതിവൃത്തമാക്കി ഒരുക്കിയ പരീക്ഷണ ചിത്രമാണ് 'റോട്ടൻ സൊസൈറ്റി'. ന്യൂയോർക്ക് ഒനിറോസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, സംവിധായകൻ എസ് എസ് ജിഷ്ണുദേവിന് മികച്ച സംവിധായകനുള്ള പുസ്ക്കാരം. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് എസ് എസ് ജിഷ്ണുദേവ് ഈ ബഹുമതിക്കർഹനായത്. പ്രിൻസ് ജോൺസൺ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം റോട്ടൻ സൊസൈറ്റി 125 ഓളം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ടി സുനിൽ പുന്നക്കാടാണ് സിനിമയിൽ ഭ്രാന്തൻ്റെ വേഷം അവതരിപ്പിച്ചത്. സംവിധാനത്തോടൊപ്പം സിനിമയുടെ എഡിറ്റിംഗും സിനിമാറ്റോഗ്രാഫിയും നിർവ്വഹിച്ചതും എസ് എസ് ജിഷ്ണുദേവ് തന്നെയാണ്.

കലാനിധി ഫോക്ഫെസ്റ്റിവലിനോട് അനുബന്ധിച്ചു രബീന്ദ്രനാഥ ടാഗോർ സ്മൃതി പ്രഥമ ദൃശ്യമാധ്യമ പുരസ്ക്കാരവും റോട്ടൻ സൊസൈറ്റിയുടെ സംവിധാന മികവിന് എസ് എസ് ജിഷ്ണുദേവിന് ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

Related Stories

No stories found.
Times Kerala
timeskerala.com