

നന്ദമുരി ബാലകൃഷ്ണ നായകനായ ‘അഖണ്ഡ 2’ലെ പുതിയ ഗാനം പുറത്ത്. ‘ജാജികായ ജാജികായ’ എന്ന ഗാനത്തിൽ ബാലകൃഷ്ണയ്ക്കൊപ്പം മലയാളികളുടെ പ്രിയതാരം സംയുക്ത മേനോനുമുണ്ട്. ഗ്ലാമറസ് ലുക്കിലാണ് സംയുക്ത ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബാലകൃഷ്ണയുടെയും സംയുക്തയുടെയും എനർജറ്റിക് പെർഫോമൻസിന് വലിയ കൈയ്യടികളാണ് ലഭിക്കുന്നത്.
നന്ദമുരി ബാലകൃഷ്ണ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അഖണ്ഡ’യുടെ തുടർച്ചയായാണ് ‘അഖണ്ഡ 2’ എത്തുന്നത്. ബോയപതി ശ്രീനു ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ ആദ്യ ഗാനം ‘ദ് താണ്ഡവം’ മുൻപ് റിലീസ് ചെയ്തിരുന്നു. ‘ജാജികകായ ജാജിക്കായ’ ഗാനത്തിന് തമൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രേയ ഘോഷാലും ബ്രിജേഷ് ഷാൻഡില്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കസർല ശ്യാമിന്റേതാണ് വരികൾ.
14 റീൽസ് പ്ലസിന്റെ ബാനറിൽ റാം അചന്തയും ഗോപി അചന്തയും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ചിത്രത്തിൽ ആദി പിനിസെറ്റിയാണ് വില്ലനായി എത്തുന്നത്. ഡിസംബർ 5 ന് ചിത്രം പാൻ ഇന്ത്യൻ റിലീസായി എത്തും.